ഒരു തുള്ളി കണ്ണുനീർ വാർത്തു കൊണ്ട്
നമ്മൾ ഒന്നിച്ചു ചേർന്നു നാമേവരും
ഭയമല്ല കരുതലിലടിയുറച്ചാൽ നാളെ
അതിജീവനത്തിന്റെ കഥ പറയാം
ലോകത്തെ സൃഷ്ടിച്ച സ്രഷ്ടാവുമിന്ന്
കണ്ണടച്ചു നിൻ പ്രവൃത്തികൾ കണ്ട്
സ്നേഹ ബന്ധത്തിന്റെ ചുരുളഴിച്ചിന്ന്
അന്തകന്റെ വേഷം കെട്ടിയാടി
മെഴുകുതിരി പോൽ പ്രകാശിക്കണം നമ്മൾ
ഉരുകണം നമ്മൾ പ്രകാശം നൽകി
ഈ മഹാമാരി തൻ വിധിയോർത്ത് കരയുവാൻ
കഴിയുകയില്ല മനുഷ്യാ ഇത് നിൻ കർമഫലം