എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അകലാതെ അകലാം

Schoolwiki സംരംഭത്തിൽ നിന്ന്
അകലാതെ അകലാം

പണമാണ് വലുതെന്ന് ആരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോകമറിഞ്ഞു
പവറാണ് വലുതെന്ന് ആരോ പറഞ്ഞു
പവറല്ല വലുതെന്ന് നാമിന്നറിഞ്ഞു
വൈറസിൽ നിന്നൊരു മോചനം നേടാൻ
സകലതും മാറ്റി വയ്ക്കാൻ ശ്രമിക്കുന്നു നാം
അകലത്തു നിൽക്കുന്ന രക്തബന്ധത്തെയും
അണപൊട്ടി ഒഴുകുന്ന സ്നേഹബന്ധത്തെയും
അറിവുള്ളവർ ചേർന്ന് പറയുന്ന കാര്യങ്ങൾ
അതിജീവനത്തിന്റെ മാർഗങ്ങളല്ലയോ
അനുസരിച്ചാൽ നാടിന്റെ നന്മയായ് തീർന്നിടാം
അകലാതെ അകലാം നാളേയ്ക്ക് വേണ്ടി നാം

അക്ഷയ്.ബി.കൃഷ്ണ
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത