കൊറോണയെന്ന വിപത്തിനെ
അതിജീവിച്ചിടേണം നാം
ലോകം മുഴുവൻ കണ്ണീർക്കടലിൽ
മുങ്ങിത്താഴ്ന്നു പോകുന്നു.
കൈകഴുകേണം മാസ്കു ധരിക്കേണം
തുരത്തീടേണം കൊറോണയെ
മുട്ടുമടക്കി ലോകശക്തികൾ
കൊഴിഞ്ഞുപോയി ജീവിതങ്ങൾ.
ജാതി മത ഭേതമന്യേ മനുഷ്യജീവനെ
കുരുതികഴിച്ച ഭീകര മഹാമാരിയെ
പൊരുതി തോൽപിക്കാം നമുക്ക്
അതിജീവിക്കാം നമുക്ക്.