കൊറോണ നാട് വാണിടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളവുമില്ല
എല്ലാരും വീട്ടിൽ കരുതിയിരുന്നാൽ
വട്ടംകൂടാനും കുടിച്ചിടാനും നാട്ടിൽപുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡുണുന്ന ചങ്കുകൾക്ക് കഞ്ഞികുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല
നേരമില്ലെന്ന പരാതിയില്ല ആരുമില്ലെന്നുള്ള തോന്നലില്ല
എല്ലാരും വീട്ടിൽ ഒരുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും