എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/ കൊറോണകാലത്തെ കാര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലത്തെ കാര്യങ്ങൾ


കരുതലാണ് കാര്യം
സർവ്വ മറിയലാണ് കാര്യം
തളിരുപോലുള്ള മനസ്സ് നേടുന്ന
കാരിരുമ്പാണ് കാര്യം
കരളുറപ്പാണ് കാര്യം

കരുതലാണ് കാര്യം
ശാസ്ത്ര മറിയലാണ് കാര്യം
കടലുപോൽ പരക്കുന്നൊരണുവിൻ്റെ
കഥ കഴിപ്പാണ് കാര്യം

കരുതലാണ് കാര്യം
കൈ കഴുകലാണ് കാര്യം
അരികിലകലങ്ങൾകാത്തുനിന്നുകൊണ്ടറിയലാണിന്നു കാര്യം
കരുതലാണ് കാര്യം
പരനേകലല്ലെ കാര്യം
കലുഷമേശാത്ത
വാപുസ്സിലെപ്പോഴും
ശുദ്ധിയാണിന്നുകാര്യം
പരിശുദ്ധിയാണ് കാര്യം

കരുതലാണ് കാര്യം
സ്വയമറിയലാണ് കാര്യം
കരളുകരിയുന്ന വിരഹമെങ്കിലും വിജയമാണിന്നുകാര്യം
അന്ത്യവിജയമാണ് കാര്യം

അരുൺ .എ
6A എൽ .എം .എസ് .യു .പി .എസ് .പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത