എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ഹരിതപരിസ്ഥിതി ക്ളബ്
പച്ചപ്പ്
പരിസ്ഥിതി സംരക്ഷിച്ചും,ഹരിത ഭംഗി നില നിർത്തിയും പരിസ്ഥിതി ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.ജൂൺ 5 പരിസ്ഥിതി ദിനം.പരിസ്ഥിതി ബോധവൽക്കരണത്തിന് വേണ്ടി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക വ്യാപകമായിപാരിസ്ഥിതിക വിഷയങ്ങൾലോകത്തിലെ മുഴുവൻ ജനതയുടെയുംശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് ഈ ദിനാചരണത്തിൻ്റെ ഉദ്ദേശം .ജീവനുള്ള ഒരു ഹരിത ഗൃഹം ഭൂമി മാത്രമാണ്.അതുകൊണ്ടു തന്നെ അത് സംരക്ഷിക്കേണ്ടതിന്റെ ചുമതല നമുക്ക് ഓരോരുത്തർക്കുമുണ്ട്.അതുകൊണ്ടു തന്നെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മരങ്ങൾ സംരക്ഷിച്ചും ,പുതിയ മരങ്ങൾ വച്ച് പിടിപ്പിച്ചും നമ്മുടെ സ്കൂളും ,പരിസരവും ഓരോ കുട്ടിയുടെ വീട്ടു മുറ്റവും ഹരിതാഭമാക്കാറുണ്ട്.അതിൻ്റെ ഒരു നേർക്കാഴ്ചയാണ് നമ്മുടെ സ്കൂളിലെ കര നെൽ കൃഷിയും ,പച്ചക്കറി തോട്ടവും ജൈവ വൈവിധ്യ പാർക്കും ഒക്കെ. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് മരങ്ങൾ നൽകുകയും "എൻ്റെ മരം" എന്ന ബുക്കിൽ മരങ്ങളുടെ വളർച്ച നിരീക്ഷിക്കാനും,കുറിപ്പാക്കാനും നിർദേശം നൽകിയത് കുട്ടികളെ ആവേശഭരിതരാക്കി.കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്".
2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിൻ്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി
ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി.
ഉദ്ദേശ ലക്ഷ്യങ്ങൾ
1 നശിച്ചു കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള പഠനങ്ങളിൽ ഏർപ്പെടുന്നതിന്
2 കാർഷിക വിളകൾ,കാർഷിക ഉപകരണങ്ങൾ പരിചയപ്പെടുന്നതിന്
3 കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കുന്നതിനും ,കുട്ടികളിൽ അദ്ധ്വാനത്തിന്റെ മഹത്വത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന്
4 ജൈവ കൃഷി പരിചയപ്പെടുന്നതിന് ,സംയോജിത കൃഷിയുടെ സാധ്യതകൾ കണ്ടെത്തുന്നതിന്
5 കേരളത്തിലെ ഭൂപ്രകൃതി ,കാലാവസ്ഥ,മണ്ണിനങ്ങളെന്നിവയിലെ വൈവിധ്യം ,നെൽകൃഷി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കുന്നതിന്
6 .പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും,ആവാസ വ്യവസ്ഥ നിലനിർത്തുന്നതിനും,ഹരിത ഭംഗി സൂക്ഷിക്കുന്നതിനും