മാമലനാട്ടിലെ മർത്യരെല്ലാം
ലോക്ക്ഡൗൺ മൂലം വീട്ടിന്റെയുള്ളിൽ
ഒച്ചപ്പാടില്ല നാട്ടുകാർ തമ്മിൽ
ശാന്തതയെങ്ങും നടമാടീടുന്നു
കുഞ്ഞു കേരളത്തിലെത്തിയല്ലോ
ദുഷ്ടനാം കൊറോണ എന്ന വില്ലൻ
ജനത്തെ ഭീതിയിലാഴ്ത്തീടുന്നു
വമ്പൻ മഹാമാരി കോവിഡ്-19
അകലം പാലിക്കേണം കൈകഴുകേണം
ശുചിത്വമോടെന്നും ജീവിക്കേണം
ഒത്തുചേർന്നെന്നും പൊരുതിടേണം
സാമൂഹ്യപ്രവർത്തകർക്കൊപ്പമായി