എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം വ്യാധികളെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം വ്യാധികളെ


അച്ഛമ്മ നീട്ടിയ അച്ചപ്പം
തട്ടിയെറിഞ്ഞു കുട്ടപ്പൻ
കാർ നിർത്തും നേരത്ത്
അച്ഛൻ നൽകും ബേക്കർ സഞ്ചി
കാത്തുനിന്നു കുട്ടപ്പൻ

അച്ഛൻ വന്നു കാർ നിർത്തി
ഓടിയെത്തി കുട്ടപ്പൻ
ഡോർ തുറന്നു ചാടി ഇറങ്ങി
വാരിയെടുത്തു അച്ഛൻ

പലഹാര പൊടിതട്ടിയെടുത്തു
കൊതി യാൽ തുറന്നു കുട്ടപ്പൻ
ഞെട്ടിപ്പോയി കുട്ടപ്പൻ
പൊതിയിൽ നിറയെ പഴങ്ങൾ

അച്ഛൻ ചൊല്ലി അന്നേരം
കേൾക്കു മോനെ കുട്ടപ്പാ
വ്യാധികൾ പെരുകും ഈ കാലം
ഒരു കാര്യം നാം ഓർക്കണം
ബേക്കറി പലഹാരങ്ങൾ നമ്മെ
രോഗികളാക്കി തീർത്തിടും

പഴവും പച്ചക്കറികളും എല്ലാം
നമുക്കു നൽകും പ്രതിരോധം
 

അഭിനവ് പി റെജി
എൽ എം എസ് എൽ പി എസ് പൂവത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത