LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

കൈറ്റിൻ്റെ നിർദ്ദേശപ്രകാരം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ൻ്റെ യൂണിറ്റ് ആരംഭിക്കാൻ തീരുമാനിക്കുകയും ഇതിൻ്റെ ചുമതലക്കായി ശ്രീമതി പ്രിയ പി ,ശ്രീമതി ദിവ്യ എന്നീ അദ്ധ്യാപികമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. 3. 3. 2018 ൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്കൂൾ തല പരീക്ഷ നടത്തുകയുണ്ടായി. 120 വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ നിന്നും മാർക്കടിസ്ഥാനത്തിൽ 40 കുട്ടികളെ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു.

43018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43018
യൂണിറ്റ് നമ്പർLK/2018/43018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർഅമിത കൃഷ്ണൻ
ഡെപ്യൂട്ടി ലീഡർസായി ജ്യോതി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദിവ്യ. കെ.ഐ പ്രിയ പി. ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയ പി. ആർ
അവസാനം തിരുത്തിയത്
24-03-2024Lvhs43018

    സ്കൂൾ തല ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ഉത്ഘാടനം 29.6.2018ൽ പി.ടി.എ പ്രസിഡൻ്റ് ൻ്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് നിർവഹിച്ചു.എല്ലാ ബുധനാഴ്ച്ചകളിലും 4 മണി മുതൽ 5 മണി വരെ യൂണിറ്റിൻ്റെ പരിശീലന ക്ലാസ്സുകൾ നടത്തുവാനും തീരുമാനമുണ്ടായി.ആഗസ്റ്റ് മാസത്തിൽ നടന്ന സ്കൂൾ തല ക്യാമ്പിൽ നിന്നും 4 കുട്ടികളെ ആനിമേഷൻ വിഭാഗത്തിലും 4 പേരേ പ്രോഗ്രാമിംഗ് വിഭാഗത്തിലേക്കും സബ്ബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. തുടർന്ന കന്യാകുളങ്ങര GHSS ൽ വച്ച് നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ നിന്ന് 2 കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു .

ഫ്രീ സോഫ്റ്റ് വെയർ ദിനാചരണത്തോനനുബന്ധിച്ച് സ്കൂൾ കലോത്സവത്തിനുള്ള സർട്ടിഫിക്കറ്റ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ തയ്യാറാക്കി നൽകുകയുമായി