എൽ. വി. എച്ച്.എസ്. പോത്തൻകോട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സംസ്ഥാന കലോത്സവം ഒന്നാം സ്ഥാനം നേടിയ വന്ദേമാതരം ടീം

2022-2023 അധ്യയന വർഷത്തിൽ ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ആർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കലാപരിപാടികൾ വളരെ ഊഷ്‌മളവും സജീവവുമായ രീതിൽ തന്നെ നടത്തുകയുണ്ടായി. വ്യത്യസ്ത അഭിരുചിയും കലാവാസനയുള്ളതുമായ കുട്ടികളെ കണ്ടെത്തുകയുമാണ് ആദ്യം ചെയ്‌തത്‌ . അതിനു ശേഷം അവർക്ക് അതിൽ കൂടുതൽ മെച്ചപ്പെടുന്നതിനായി ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് അത് വേറിട്ടൊരു അനുഭവമായി മാറി. ആട്ടവും പാട്ടും നിർത്താവും കൊണ്ട് ആ മേളകൾ സജീവമായി നടത്തുകയുണ്ടായി. തുടർന്ന് കലോത്സവം നടത്തി. അതിൽ മെച്ചപ്പെട്ട കലാപ്രകടനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി.ഏറ്റവും മെച്ചപ്പെട്ട കലാപരിപാടികൾ ചെയ്ത കുട്ടികളെ തുടർന്നുള്ള മത്സരങ്ങളിലും പങ്കെടുപ്പിച്ചു. അവിടെ നിന്നും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച കുട്ടികളെ തുടർന്നുള്ള മത്സരങ്ങളിലും പങ്കെടുപ്പിച്ചു. അങ്ങനെ ഓരോ കലയുടെ ഓരോ പടവുകൾ കയറി ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ കുട്ടികൾ സംസ്ഥന കലോത്സവത്തിൽ വരെ പങ്കെടുത്തു. സംസ്ഥാന കലോത്സവത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച് കുട്ടികൾ സംസ്ഥാനത്ത് ശ്രദ്ധേയമായി.