അറിവിന്റെ നാമ്പുകൾ
എന്നിലുണർത്തിയ
പൊൻകിരണമാണെന്റെ
വിദ്യാലയം.
അതിനുള്ളിലുണരുന്ന
സ്നേഹത്തിൻ ഭാഷകൾ
അലിവോടെ പകരുമെൻ
ഗുരുനാഥന്മാർ.
അറിയുന്നു ഞാനാസത്യത്തെ
അമ്മതൻ തലോടൽപോലെ
എന്നെന്നുമെൻ മനസ്സിൽ
കുളിർനിറയ്ക്കുമീ സ്നേഹം
എന്നുമെനിക്കഭയവുമശ്വാസവും
എന്റെയീ പ്രിയവിദ്യാലയം
നാളയുടെകർത്തവ്യമുളളിലേറ്റാൻ
കരുത്തുംഎനിക്കീതണൽമരംതന്നെ