സഹായം Reading Problems? Click here


എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/ സഞ്ചാരം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സഞ്ചാരം

മർത്യാ നീ ചരിക്കുന്നതെങ്ങോട്ട് ,
ചലനമില്ലാത്തൊരന്തിയും പകലും താണ്ടിയിട്ട് ,
നീ ചലിക്കുന്നതെങ്ങോട്ട് 
പോർവിളിയുടെ കാഹളം മുഴക്കി
കലഹം ആയുധമാക്കിയ നേരത്തും
സ്വാർത്ഥമായൊരു മനം 
സ്വായത്തമാക്കിയ മർത്യാ 
നീയിന്ന് ചലിക്കുന്നുവോ 
കാലിൻ ചങ്ങലയാണോ ,അതോ 
നേർത്ത ബന്ധനമാണോ
നിലയ്ക്കാത്ത നിലവിളി മുഴങ്ങുന്നുവോ
ഒഴിഞ്ഞോരിടം തേടുന്നുവോ 
എവിടെപ്പോയ് മറഞ്ഞു നിൻ സഹയാത്രികർ
ഒറ്റയ്ക്കാക്കപ്പെട്ടുവോ നിന്നെയാ തടവറയിൽ
ഇടറുന്നോ പാദം ,മിടിക്കുന്നോ ഹൃദയം ,
പുറം ലോകത്തിൻ കാഴ്ചകൾ കൊട്ടിയടയ്ക്കപ്പെട്ടൂ ..........,
ഭയത്തിൻ കൂരിരുളിൽ തളയ്ക്കപ്പെട്ട മർത്യാ
തിരിച്ചറിവിന്റെയും തിരിഞ്ഞു നോട്ടത്തിന്റെയും
കാലമിതാ അണയാറായി 
അകറ്റീയൊരു സ്നേഹത്തേയും
വെറുത്തൊരു മാനുഷനേയും
ഓർത്തൊരു പാതയിലൂടെ യാവട്ടെ
നിൻ സഞ്ചാരം ..............,!

NAVAMI
9 D എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത