എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ കാലം


അതിജീവനം അതിജീവനം
കൊറോണയെ തടുക്കാനൊരതിജീവനം
മനുഷ്യരെല്ലാം അകന്ന് നിന്ന്
മനസിനെ ഒന്നായ് ചേർത്തു വച്ച്
അതിജീവിക്കുന്നു തോൽപ്പിക്കുന്നു
കൊറോണയെന്ന മഹാവി പത്തിനെ
പോരാടുന്നു ഒത്തുചേർന്ന് കൊറോണയെന്ന വ്യാധി ക്കെതിരെ
ജാതിയില്ല മതമില്ല
വർണ്ണവിവേചനമില്ല
ഒത്തു ചേർന്നു മനുഷ്യരെല്ലാം
കൊറോണയെ അതിജീവിക്കാൻ
അമ്പലമില്ല പള്ളിയില്ല
ആചാരമില്ല അനുഷ്ഠാനമില്ല
ഒന്നു മാത്രം : കരുതൽ ...
അതിജീവനത്തിനായി കരുതൽ
സ്കൂളുകളില്ല കൂട്ടുകാരില്ല
കളികളുമില്ല ചിരിയുമില്ല
മാലിന്യമില്ല അഴുക്കില്ല
ശുചിത്വത്തിൽ നിന്ന് തടുക്കും നമ്മൾ
കൊറോണയെന്ന മഹാവിപത്തിനെ
നിപയെ തടുത്ത കൊച്ചു കേരളം
പ്രളയത്തെ അതിജീവിച്ച
കൊച്ചു കേരളം , ഇതാ....
കൊറോണയെയും അതിജീവിക്കുന്നു
കൊറോണ ഇല്ലാത്തൊരു ലോകത്തിനായി
കാത്തിരിക്കാം പ്രാർത്ഥിക്കാം ....
 

കീർത്തന ജെഎം
4 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത