എൽ എഫ് സി എച്ച് ഇരിഞ്ഞാലക്കുട സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്റ്റ് യൂണിറ്റ് (No:LK/2018/23027)2018-19അധ്യയനവർഷം പ്രവർത്തനം ആരംഭിച്ചു.

ആദ്യബാച്ചിൽ 38 കുട്ടികൾ അംഗങ്ങളായിരുന്നു. ഗ്രാഫിക്സ്,അനിമേഷൻ,പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങായ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. പൂ‍ർണ്ണിമ പി പി,ആൻലിറ്റ് എന്നിവർ ക്യാമറ,ഫോട്ടോഗ്രാഫി,വീഡിയോ എഡിറ്റിംഗ് എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു. എട്ട്കു ട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. നന്ദന എ എസ് എന്ന കുട്ടി സംസ്ഥാന തലക്യാമ്പിൽ പങ്കെടുത്തു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി. ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. മൈൻഡ്രോയിഡ് എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. സ്ക്കൂളിന്റെ പഠനോത്സവത്തിൽ ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ സ്ക്കൂളിന്റെ മികവുകൾ പ്രൊജക്റ്ററിന്റെ സഹായത്താൽ അവതരിപ്പിച്ചു. ആദ്യ ബാച്ചിലെ 16 അംഗങ്ങൾ ഗ്രേസ് മാർക്കിന് അർഹത നേടി.