പ്രകൃതീ...നീയെത്ര മനോഹരി!!!!
നിന്നിലില്ലാത്തതായെന്തുണ്ട്...??
കളകളമൊഴുകുന്ന കാട്ടാറും....
മൂടുപടമിട്ട നേർത്ത മഞ്ഞും....
ഉദയാർക്ക കിരണങ്ങൾ ഏറ്റുമിന്നും...
തുഷാരബിന്ദുക്കൾ ക്കുമെന്തു ഭംഗി...
നിൻ സ്നേഹം ഒരു കുളിർ കാറ്റായി-
യെന്നെ തഴുകി കടന്നു പോകേ....
ഹൃത്തിലലക്കുന്നു നിൻ മോഹ ഭാവങ്ങൾ....
നീലാകാശത്തിലെ താര പോലെ.
വയലിലെ താമര പൂവുകൾക്കും...,
രാവിലെ നിശാഗന്ധിതൻ ഗന്ധവും....
പ്രകൃതീശ്വരീ! നിന്റെ മോഹ ഭാവങ്ങൾക്ക്....
മാരിവില്ലിൻ ചാരുത ഏറെയുണ്ട്!!....