എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/എനിക്കിങ്ങനെയും കഴിയും

Schoolwiki സംരംഭത്തിൽ നിന്ന്
എനിക്കിങ്ങനെയും കഴിയും


മഹാമാരിയായി പടർന്ന കൊറോണ
നമ്മെ ഭീതിയിലാഴ്ത്തിയ കൊറോണ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
സ്ഥാനമില്ല നിനക്കു-
  പാറിനടക്കും വൈറസേ
  മാസ്ക്കും സാനിറ്റേഷനും നേടി
  തൂത്തെറിയാം നിന്നെ.
  കൈയും മുഖവും കഴുകീടും
  വീട്ടിലും നാട്ടിലും സ്ഥാനം-
  നൽകാതെ ആട്ടിപ്പായിക്കാം നിന്നെ.
എന്നിൽ നീ വന്നീടുകിൽ
പി. സി. ആർ. ടെസ്റ്റ് നടത്തും ഞാൻ
ഐസൊലേഷനിൽ കഴിയും ഞാൻ
ഡോക്ടർ പറയും കാര്യങ്ങൾ
ഒന്നൊഴിയാതെ കേട്ടീടും.
  തൊണ്ടവേദനയും ചുമയും ഞാൻ-
  എന്നിൽ നിന്നുമകറ്റീടും
  മറ്റൊരാളിൽ പടരാതെ
  ഒറ്റയ്ക്കായി ജീവിക്കും
നാടിൻ നന്മയെ ഓർത്തു ഞാൻ
പുറത്തിറങ്ങാതെ കഴിഞ്ഞീടും
തോല്പിക്കാനാവില്ല നിനക്കെന്നെ
നിന്നിൽ നിന്നും ഞാൻ കരകയറീടും.

 

അനുരഞ്ജൻ.എസ്
3 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത