എൽ.വി .യു.പി.എസ് വെൺകുളം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദീർഘകാലം അദ്ധ്യാപകനും 15 വ‍ർഷം ഹെ‍ഡ്മാസ്റ്ററുമായിരുന്ന ബാബു സാർ എന്നറിയപ്പെടുന്ന ശ്രീ ജനാർദ്ദന൯ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇപ്പോഴും പ്രവർത്തിക്കുന്ന വ്യക്തിയാണ്.അദ്ദേഹം ദീർഘകാലം ഇടവ പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമായിരുന്നു.
  • യോഗാഭ്യാസ കലയെ ‍‍‍‍‍ജനങ്ങളിലേക്ക് എത്തിച്ച ശ്രീ വെൺകുളം പരമേശ്വര പിള്ള ഈ സ്കൂളിന്റെ അഭിമാനമായ പൂ‍ർവ്വ വിദ്യാർത്ഥിയാണ് .നിരവധി യോഗാസന ഗ്രന്ഥങ്ങളുടെ ക‍ർത്താവായ ഇദ്ദേഹം നിരവധി ഉപന്യാസ രചന പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വീരചരിതാവലി,മഹാ൯മാരുടെ വിജയം,പൗരസ്ത്യ ഭാഷാപരിഷത്ത് തുടങ്ങിയവ അവയിൽ ചിലതാണ്.
  • തിരു.ശ്രീ ചിത്രിക്ക മെ‍ഡിക്കൽ സെന്ററിൽ നിന്നും സൂപ്രണ്ടായി വിരമിച്ച ഡോ.ഹമീദ് അമേരിക്കയിൽ പ്രശസ്തമായ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു.‍ഡോ. ജോ‍ർജ്ജ് വർഗ്ഗീസും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ജനയുഗം മാസികയുടെ പത്രാധിപനായിരുന്ന ശ്രീ സി.ആർ.രാമചന്ദ്ര൯ ഈ സ്കൂളിലെ പ്രഗൽഭരായ വിദ്യാർത്ഥികളിൽ ഒരാളാണ്.
  • കേരളത്തിലെ ആദ്യ റവന്യൂ മന്ത്രിയായിരുന്ന റ്റി. എ.മജീദിന്റെ മക൯ ശ്രീ .നസീർ ജില്ലാപഞ്ചായത്ത്അംഗവും പി.എ.സി ബോർഡ് അംഗവുമായിട്ടം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.അകാലത്തിൽ പൊലിഞ്ഞ അദ്ദേഹവും ഈ സ്കൂളിന്റെ സംഭാവനയാണ്.