എൻറെ താത്തയുടെ കല്യാണമായിരുന്നു ഏപ്രിൽ 5ന്. കുറേ നാളത്തെ കാത്തിരിപ്പിനു ശേഷംമായിരുന്നു ആ ദിവസം വന്നെത്തിയത്. പക്ഷെ ഞങ്ങൾക്കാർക്കും സന്തോഷം ഇല്ലായിരുന്നു. ഡ്രസ്സ് എല്ലാം എടുത്ത് വളരെ ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുകയായിരുന്നു. ആ ഒരു ദിവസത്തിന് വേണ്ടി, പക്ഷെ ആ ദിവസം എത്തിയപ്പോഴേക്കും കൊറോണ എന്ന മഹാമാരി വന്ന് എല്ലാം മുടക്കി കല്യാണത്തിന് ആരും വീട്ടിലേക്ക് വന്നില്ല. ഒരു പരിപാടിയും ഉണ്ടായിരുന്നില്ല കുട്ടുകാരൊന്നും വന്നില്ല ആകെ വീട്ടിൽ ഉള്ളവർ മാത്രം. എനിക്ക് ആകെ സങ്കടമായി. പിന്നെ ഞാൻ ചിന്തിച്ചു കൊറോണയെ ഇല്ലാതാക്കാൻ അല്ലെ......