എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/നമുക്ക് അതിജീവിക്കാം കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് അതിജീവിക്കാം കോവിഡ്-19

ലോകം മുഴുവൻ അന്ധകാരത്തിൽ ആഴ്ത്തിയ കോവിഡ്-19 എന്ന മഹാമാരി. അനേകായിരങ്ങൾ ജീവനറ്റു വീഴുന്ന ഈ ലോകത്തെ നോക്കി കാണുകയാണ് നാം. ചൈനയിൽ ഉടലെടുത്ത വൈറസ് ഇപ്പോൾ ലോകത്തെ കാർന്നു തിന്നുകയാണ്. ഈ മഹാമാരിയെ എങ്ങനെ എതിർത്ത് നിൽക്കും. ഓരോ രാജ്യങ്ങളിൽ മരണനിരക്ക് ഉയരുകയാണ്. ഉറ്റവരെയും ഉടയവരെയും ഒന്ന് കാണുവാൻ പോലും സാധിക്കാതെ എത്രയോ പേരുടെ നിലവിളികളാണ് ലക്ഷങ്ങൾ മരിച്ചു വീഴുമ്പോൾ. നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഇനി ആര് ? എന്നായിരിക്കും. വലിയ ഒരു ഭീതിയാണ് നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ കോവിഡ് എന്ന വൈറസ്.
ഈ ഒരു ഭീതിയെ എതിർത്ത് നിൽക്കാനുള്ള ശക്തി നമുക്ക് തന്നുകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. "നമ്മൾ പ്രളയത്തെ അതിജീവിച്ച പോലെ നമ്മൾ കരകയറും ഈ കോവിഡ്-19 എന്ന മഹാമാരിയെ" എന്ന സന്ദേശം മനുഷ്യമനസ്സിൽ ഐക്യവും സമാധാനവും തരുന്നു. നമ്മുടെ ഓരോരുത്തരുടെയും ജീവൻ കാവൽ നിൽക്കുന്ന പോലീസുകാർ, ഡോക്ടർമാർ, നഴ്സുമാർ, നമുക്ക് വേണ്ടി ഈ ലോകത്തിനു വേണ്ടി വിടപറഞ്ഞവർ. മരണത്തെ മുന്നിൽ കണ്ടുകൊണ്ടു അവർ നടത്തിയ പോരാട്ടത്തിന് ബിഗ് സല്യൂട്ട്. എതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കും. നമുക്ക് മുന്നേറാം കൈകൾ കഴുകിയും, നിശ്ചിത അകലം പാലിച്ചും കോവിഡ്-19 എന്ന മഹാമാരിയെ തുരത്തിയോടിക്കാം.



ആൽബിൻ ഡിസൺ
4 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം