എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/എന്നെ പരിചയപ്പെടാം

Schoolwiki സംരംഭത്തിൽ നിന്ന്
എന്നെ പരിചയപ്പെടാം

ഞാൻ കൊറോണ
തൊട്ടതിനും തലോടിയവനും
 രോഗം സമ്മാനം
 എനിക്ക് ജാതിയില്ല
 മതമില്ല വേഷാദികളില്ല
എല്ലാവരെയുമൊരുപോലെ
 കാണുന്നവൻ ഞാൻ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലയെ പ്രണയിച്ചവർക്കേയെൻ
കരങ്ങളിൽ നിന്ന് മോചനമുള്ളൂ
മനുഷ്യൻ സോപ്പിനെ കെട്ടിപ്പുണരവേ
 മരണത്തിലലിയുന്നു എന്റെ ശ്വാസം
നിങ്ങൾ രക്ഷിക്കൂ നിങ്ങളെത്താൻ
വീട്ടിലിരിക്കുവിൻ വായന കൂട്ടുവിൻ
വീടിനും നാടിനും നന്മയേകീടുവിൻ
ഒറ്റയ്ക്കൊറ്റയ്ക്കായ് ഒരുമയിൽ നീങ്ങുവിൻ
 ഒറ്റക്കെട്ടായി പ്രതിരോധിക്കുവിൻ
 

ഇൻഷ പി ഐ
7 A എൽ എഫ്‌ സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത