ടീൻസ് ക്ലബ്

2024 ജനുവരിയിൽ ടീൻസ് ക്ലബിന്റെ ആരംഭം കുറിചു . നോഡൽ ഓഫിസർമാരായ സി .ദിൽന , ബ്രിജിറ്റ് ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിൽ ഹൈ സ്കൂളിലെ ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ് കൗൺസിലുകൾ രൂപീകരിച്ചു .ഇവരിൽ നിന്നും പ്രത്യേകമായി സ്കൂൾ കൌൺസിൽ രൂപീകരിച്ചു .ചർച്ചകളും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവച്ചു .ജനുവരിയിലും ഫെബ്രുവരിയിലുമായി ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി കൗമാരവിദ്യാഭ്യാസം _ ശാരീരിക മാനസീക പ്രശ്നങ്ങൾ _ശീലിക്കേണ്ട നിലപാടുകൾ ഇവാ സംബന്ധിച്ചു ക്ലാസ് നടത്തി .ഫെബ്രുവരി അവസാന ആഴ്ചയിൽ ടെൻത് ക്ലാസ്സിലെ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു .

2025-26

1/7/2025ൽ ടീൻസ് ക്ലബിന്റെ യോഗം ഉച്ചക്ക് 2 മണിക്ക് ഡിജിറ്റൽ ലൈബ്രറിയിൽ വച്ച് കൂടുകയുണ്ടായി.8,9ക്‌ളാസ്സുകളിലെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ബ്രിജിറ്റ് ടീച്ചർ കുട്ടികളുമായി സംവദിച്ചു. കൗമാര കാലഘട്ടത്തിന്റെ പ്രത്യേകതകളും ഉത്ക്കണ്ഠകളുംപ്രശ്നങ്ങളും ചർച്ച വിഷയമായി. മാതാപിതാക്കളും അധ്യാപകരും ഒപ്പമുണ്ടെന്നും ഏതു പ്രശ്നത്തിനും പരിഹാരം നിർദ്ദേശിക്കാനും കൂടെ നിൽക്കാനും അവരുണ്ടാകുമെന്നും ടീച്ചർ ബോധ്യപ്പെടുത്തി. സഹപാഠികളിൽ ലഹരിയുടെയോ മറ്റേതെങ്കിളിന്റെയും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അധ്യാപകരെ അറിയിക്കാൻ കുട്ടികളെ ചുമതലപ്പെടുത്തി. ക്ലബ് പ്രതിനിധികളെ തിരഞ്ഞെടുത്തു. 2.15 നു യോഗം സമാപിച്ചു.

ഹരിത ക്ലബ്

ബയോളജി ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഹരിത ക്ലബ് ,മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു .ഹൈ സ്കൂൾ ക്ലാസ്സുകളിലെയും യുപി ക്ലാസ്സുകളിലെയും കുട്ടികൾ ഉൾപ്പെട്ട ഹരിത ക്ലബ് ,ഗാർഡനിങ് , പച്ചക്കറിക്കൃഷി , പരിസര ശുചീകരണം , പ്ലാസ്റ്റിക് നിർമാർജനപ്രവർത്തനങ്ങൾ , ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മുൻ‌തൂക്കം നൽകി പ്രവർത്തിക്കുന്നു

2025-26

3/7/2025 ഉച്ചക്ക് 1.30 ന് ഹരിത സഭയുടെ യോഗം ഡിജിറ്റൽ ലൈബ്രറിയിൽ സംഘടിപ്പിക്കപ്പെട്ടു. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പ്രതിനിധികൾ പങ്കെടുത്തു. ബയോളജി അധ്യാപകരായ ക്രിസറ്റ, ബ്രിജിറ്റ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തെ പ്ലാസ്റ്റിക് രഹിത ഹരിത വിദ്യാലയമാക്കി മാറ്റാൻ സാധ്യമായ കാര്യങ്ങൾ തീരുമാനിച്ചു. നിർദേശങ്ങൾ ക്ലാസ്സിലെ കൂട്ടുകാർക്കു നല്കാൻ നോട്ടീസ് വിതരണം ചെയ്തു. മന്ത്രി പി രാജീവ് സ്കൂളിലേക്ക് നൽകിയ "ശുചിത്വത്തോടൊപ്പം" എന്ന കൈപ്പുസ്തകം വിതരണം നടത്തി. ലീഡർമാരെ തിരഞ്ഞെടുത്തു. 2 മണിയോടെ യോഗം സമാപിച്ചു.