എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/കൊർഓണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊർഓണപ്പാട്ട്

കൊറോണ നാട് വാണീടും കാലം
മാനുഷ്യനെങ്ങുമെ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചീടാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല.
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല
നേരമിലെന്ന പരാതിയില്ല.
ആരുമില്ലെന്നുള്ള തോന്നലില്ല
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും.

ഷാൽവിയ പി.എ.
8 സി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കവിത