എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ലോകാഃസമസ്തഃസുഖിനോഭവന്തു

Schoolwiki സംരംഭത്തിൽ നിന്ന്
ലോകാഃസമസ്തഃസുഖിനോഭവന്തു

ഒരു നുള്ളു കണ്ണീരു വാർത്തു കൊണ്ടിലോക
വ്യഥയോട് ചേരുന്ന നാമേവരും
ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
അതി ജീവനത്തിന്റെ കഥപറയാം.
സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചുപോയി
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു...
സ‍ർവ്വവും വെട്ടിപിടിക്കുവാൻ നീനേർത്ത
സമവാക്യം ഒന്നതിൽ കൊണ്ടു
നിൻ ബന്ധത്തിന്റെ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വോഷം കെട്ടിയാടി
ഈ മഹാമാരിതൻ വിധിയോർത്തുകരയുവാൻ
കഴിയില്ല മനുജനിൽ കർമ്മഫലം
വൻമതിൽ താണ്ടിയാകോട്ടകൾ തച്ചുടച്ചിന്നവൻ
ഇന്നെന്റെ മണ്ണിലും തേരോട്ടമായ്
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായി
അകന്നിരിക്കാം രക്ത ബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും
വാനോളം വാഴ്ത്തി പുകഴ്ത്തിടാമി നല്ല
ആതുരസേവകർ നീതിതൻ പാലകർ
ലോകാഃസമസ്തഃസുഖിനോഭവന്തു

അഭിനയ് റ്റി.ജെ.
5 ഡി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കവിത