എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

രാവിലത്തെ ചായ കഴിഞ്ഞ് ടി.വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും..
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുമെന്നും..
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടു പേരും ഒന്ന് മയങ്ങുമെന്നും..
താഴെ പറമ്പിൽ തൊട്ടാവാടിപ്പൂക്കളുണ്ടെന്നും..
മൂവാണ്ടൻ മാവിൽ മാമ്പഴമുണ്ടെന്നും
അതുണ്ണാനണ്ണാറക്കണ്ണൻ വരുമെന്നും
അമ്മച്ചി പ്ലാവിൽ തേൻവരിയ്ക്കയുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
സിറ്റ് ഔട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും..
അഞ്ചുമണിയുടെ വെയിൽ
 ഊണുമേശപ്പുറത്ത് വിരിയിടുമെന്നും..
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്..

 

അഭിൻ ജോൺ
5 D എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത