കരുത്തുറ്റ കേരളം ..നമ്മുടെ നാട്....
വൻ പ്രളയഭീതിയിലും ,കൊടുങ്കാറ്റിലും
തളരാതെ താങ്ങായ് നിന്ന നാട്
ഒറ്റക്കെട്ടായ് ഒരു മനമോടെ
സ്നേഹത്തിൻ തീ ജ്വാലകൾ പങ്കുവച്ചു
വീണ്ടും നമുക്കൊരുമിച്ചിടാം
ശക്തിയോടെ നേരിടാം
ഭീതി വേണ്ട നമുക്ക് ജാഗ്രതയോടെ
കരുതലിൻ കേരളം വാർത്തെടുക്കാം
പുതിയൊരു കേരളം സ്വന്തമാക്കാം.