ഉത്തമൻ

ഒരിടത്ത് രണ്ട് കൽപ്പണിക്കാരുണ്ടായിരുന്നു. ഒരു സന്യാസി വന്നു ഒന്നാമനോട് ചോദിച്ചു. നിങ്ങൾ എന്തിനാണ് ഈ പണി ചെയ്യുന്നത് എന്ന്.... അപ്പോൾ ഒന്നാമൻ പറഞ്ഞു കുടുംബത്തിൻ്റെ ചിലവ് കഴിയാൻ ആണ് ... അതിനു ശേഷം രണ്ടാമനോട് ചോദിച്ചു 'നിങ്ങൾ എന്തിനാണ് ഈ ജോലി ചെയ്യുന്നത്? ഞാൻ ദേവി വിഗ്രഹം കൊത്തിയെടുക്കാൻ പോകുന്നു. അതിന് ശേഷം ഞാൻ ഇതിനെ ഒരു അമ്പലത്തിൽ പ്രതിഷ്ഠിക്കും'. അപ്പോൾ ഈ കല്ലിനെ ആയിരക്കണക്കിന് ആളുകൾ വന്ന് തൊഴും. അപ്പോൾ ഈ കല്ലിൻ്റെ പ്രശസ്തി ലോകം മുഴുവൻ അറിയും. അതിനു വേണ്ടിയാണ് ഞാൻ ഈ പണി ചെയ്യുന്നത് എന്ന് ആ കൽ പണിക്കാരൻ പറഞ്ഞു.ആ സന്യാസിവര്യൻ പറഞ്ഞു: കുടുംബം പോറ്റാൻ വേണ്ടി മാത്രമല്ല നീ സമൂഹത്തിൽ നന്മയ്ക്ക് കൂടി പ്രവർത്തിക്കണം. ഉത്തമനായ ഒരു മനുഷ്യനാണ് നീ. ഇത്രയും പറഞ്ഞു ആ സന്യാസിവര്യൻ മറഞ്ഞു.

ഗുണപാം'.. നമ്മൾ എന്തു ചെയ്താലും നമുക്ക് മാത്രമല്ല നമ്മുടെ സമൂഹത്തിനും കൂടി പ്രയോജനപ്പെടുന്നതായിരിക്കണം.

അഹല്യ .എ .എസ്
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ