എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഈ സമയവും കടന്നുപോയീടും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ സമയവും കടന്നു പോയീടും

വൈറസ്സിൻ കുടുംബത്തിൽ
ഭീകരനാണിവൻ
ലോക രാഷ്ട്രങ്ങളെയാകവെ
കൈക്കുമ്പിളിലാക്കവേ
കടന്നു വന്നീ കൊച്ചു കേരളത്തിലും
പടർന്നു പിടിച്ചീ ഭാരതമൊട്ടാകെ
പ്രതിവിധിയായി പ്രധാനമന്ത്രീ പറ‍ഞ്ഞൂ...
ചെയ്യുകവേണം ജനതാകർഫ്യൂ
ഈ മഹാമാരിയെ തുരത്തീടുവാൻ
ഭാരതമൊട്ടാകെ ലോക്ക് ഡൗണാക്കി
വ്യക്തി ശുചിത്വം നിർബന്ധമാക്കി
സോപ്പുപയോഗിച്ചു കൈ കഴുകീടണം
മാസ്ക്ക് ധരിക്കണം അകലം പാലിക്കേണം
അങ്ങനെ യോടിക്കാം കോവിഡിൻ ഭീതിയെ
ഭയന്നിടേണ്ട യെന്നാൽ ജാഗ്രത വേണം
ഈ സമയവും കടന്നു പോയീടും
അതി ജീവിക്കും നാം ഓഖി പോലെ
നിപ്പ പോലെ , പ്രളയം പോലെ-
കോവിഡിനെയും ഒറ്റക്കെട്ടായി........
 

അൻസാപ്രകാശ്
6B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത