പൂക്കളും തൈകളും നട്ടു ഞാൻ ആദ്യമായ്
എൻ പുത്തൻ തലമുറയ്‌ക്കായ്
പുതു മണമായ് കാറ്റുവന്നു
ഞാൻ ശ്വസിച്ചു എൻ ശുദ്ധവായു .
ശുദ്ധജലം എൻ സ്വപ്നമായ് മാറി
വൃത്തിയാക്കി ഞാൻ ജലാശയമൊക്കെയും
കുയിലിൻ ഇമ്പമാം പാട്ടു കേട്ടു ഞാൻ
കുഞ്ഞാറ്റ കിളിയുടെ മധുര ഈണവും
ഈ പ്രകൃതി തൻ ശബ്ദത്തെ മലിനമാക്കരുത്
ഈശ്വരൻ നല്‌കിയ ഈ പ്രകൃതി
നല്ലൊരു നാളേയ്ക്കായ് കരുതി വയ്‌ക്കൂ
നമ്മുടെ ഈ പ്രകൃതിയെ ...