എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

കോവിഡ്-19 എന്ന വൈറസ് ലോകത്ത് 195 രാജ്യത്തിൽ ഒരുപാട് മരണം സൃഷിടിക്കാൻ കഴി‍ഞ്ഞു 1720,1802,1920 തിന് ശേഷം ലോകം കണ്ട മഹാമാരിയിൽ ഒന്നാണ് കോവിഡ് 19 വെറും 150 NM മാത്രം വലിപ്പമുള്ള ഈ ചെറിയ ഒരു വൈറസ് 550 K/m ചുറ്റളവിൽ ഉള്ള ഭൂമിയെ ഭരിക്കാത്തെവിടെ പോയി.ലോകത്തെ അണുബാധയിൽ വെല്ലുവിളിച്ച ഉത്തര കൊറിയ? സാമ്പത്തികത്തിൽ മറ്റുള്ള രാജ്യത്തെ ഭരിക്കുന്ന അമേരിക്കയെവിടെ പോയി? സൂര്യൻ അസ്തമി ക്കാത്ത ലോകത്തെ രാജാക്കന്മാർ എന്ന് അറിയപ്പെടുന്ന ബ്രട്ടീഷുകാർ എവിടെ പോയി? വെറും ഒരു വൈറസ് കൊണ്ട് പോകാം എല്ലാ ജീവനെയും... അന്നും ഇന്നും മനസ്സിലാക്കാൻ വേണ്ടി വന്ന വെറുമൊരു DNA യെ ആണ് നാം ഇന്ന് ഭയപ്പെടുന്നത് . ഒരു നല്ല നമ്മുടെ ഭാരതത്തിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ അടിയുണ്ടാക്കിയും വെട്ടിയുംകുത്തിയും കൊലവിളിച്ചവർ ഇപ്പോൾ എവിടെ പോയി.എവിടെ നിങ്ങളുടെ ജാതി ? മതം.? എല്ലാവരും എല്ലാ ദൈവങ്ങളെയും വിളിക്കുന്നു. ജാതിയും മതവും ഒന്നും ആർക്കും ഇപ്പോൾ പ്രശ്നമില്ല. എന്നാലും എല്ലാവരും ഒരു കാര്യം മറക്കരുത് രാത്രിയെ പകലാക്കി ചോരയെ നീരാക്കി നമ്മുടെ ജീവനു വേണ്ടി മരിക്കാൻ പോലും തയ്യാറായി നിൽക്കുന്ന ചിലരുണ്ട് നമ്മൾ അവരെ നമസ്കരിക്കണം അവർക്കു വേണ്ടി പ്രാർത്ഥിക്കണം. സ്വന്തം കുടുംബത്തെ പോലും മറന്ന് അവർ നമുക്ക് വേണ്ടി പോരാടുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നമ്മൾ എല്ലാവരും വീട്ടിൽ സുഖമായി കഴിഞ്ഞു..... നാളെ നാം മറക്കരുത്.... നമുക്ക് വേണ്ടി ....നമ്മുടെ നാടിനു വേണ്ടി .....നല്ല നാളേക്കു വേണ്ടി.......പോരാടുന്ന ആശുപത്രി ജീവനക്കാരും പോലീസുകാരും ഭരണകൂടവും സന്നദ്ധ പ്രവർത്തകരും ആണ് യഥാ‍ത്ഥ പോരാളികൾ...........

അഖിൽ സി.കെ.എസ്.
9 ബി എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം