എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/നാഷണൽ കേഡറ്റ് കോപ്സ്-17

എൻ.സി.സി.പരേഡ് കാണുന്ന our beloved Bishop
നമ്മുടെ  സ്കൂളിൽ എയർഫോഴ്സിൻറെ  കീഴിലുള്ള  NO-1(K)Air sqn NCC   യുടെ    Troop No.11  പ്രവർത്തിച്ചുവരുന്നു.2012 മുതൽ ആരംഭിച്ച എൻ.സി.സി.യുടെ നേതൃത്വം വഹിക്കുന്നത്  ശ്രീ.വിൻസൻറ് സാറാണ്,  ഓരോ വർഷവും 8-ം ക്ളാസ്സിലെ 50 കുട്ടികൾക്ക് വീതം പ്രവേശനം നൽകുന്നു.ആഴ്ചയിൽ രണ്ടു ദിവസം പരേഡും തിയറി ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളിൽ മെച്ചമായ ആഹാരവും നൽകി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളർച്ചക്ക് സഹായകമായ സാഹസിക പ്രവർത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുന്നു.എൻ.സി.സി. ദിനം--നവംബർ മാസം നാലാമത്തെ ഞായർ,  എയർ ഫോഴ്സ് ദിനം,  പ്രമേഹദിനം,  ലഹരി വിരുദ്ധ ദിനം ,    കേരളപ്പിറവി ദിനം,  റിപ്പബ്ളിക് ദിനം,  സ്വാതന്ത്ര്യദിനം,   തുടങ്ങിയവ ഭംഗിയായി ആചരിച്ചു.  വിദ്യാർത്ഥികൾ സ്കൂളിൻറെ അച്ചടക്കം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എൻ.ഐ.സി .  ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു.
       2017-18 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധറാലി സംഘടിപ്പിക്കുകയുണ്ടായി.