എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20
==അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20 == === മരുപച്ചയിലേയ്ക്ക്=== ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഭാഷകളോടുള്ള താത്പര്യം --മലയാളം,ഇംഗ്ളീഷ് , ഹിന്ദി -- വർദ്ധിപ്പിക്കുന്നതിന് ,സ്ഫുടമായി സംസാരിക്കുന്നതിനും എഴുതുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക യാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം മാതൃഭാഷ ഭംഗിയായി കൈകാര്യം ചെയ്യാൻ റേഡിയോ ക്ളബ്ബ് സംഘടിപ്പിക്കുന്നു.ഇംഗ്ളീഷ് ഡ്രാമാ, ഗ്രാമർ ക്ളാസ്സുകൾ ഇവയും സുരീലി ഹിന്ദി എന്ന പ്രോഗ്രാമും മറ്റുഭാഷകൾക്കായി നൽകുന്നു.
=== ഭൗമപാർക്ക് === ഭൂമി എന്ന ഉദ്യാന വൈവിധ്യത്തെ ,ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ മനസ്സിലാക്കുകയാണ് ഭൗമപാർക്കിലൂടെ ലക്ഷ്യമിടുന്നത്. ലോകരാജ്യങ്ങൾ മനസ്സിലാക്കാനും പ്രകൃതി പ്രതിഭാസങ്ങളെ മനസ്സിലാക്കാനും ഇതിലൂടെ കഴിയുന്നു.
=== സയൻസ് പാർക്ക് === സയൻസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ , മോഡലുകൾ , കുട്ടികൾ തയ്യാറാക്കുന്ന രൂപങ്ങൾ ,ഉപകരണങ്ങൾ , ഇവയെല്ലാം പ്രദർശിപ്പിക്കാനുള്ള ഒരിടമായി ഈ പാർക്കിനെ കാണാം.
=== കുടുക്ക -സമ്പാദ്യപദ്ധതി=== കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഈ വർഷവും സമ്പാദ്യപദ്ധതി നടപ്പിലാക്കി . ചതുഷ്ക്രീയകൾ ഉറപ്പിക്കാനും , സമ്പാദ്യശീലം വളർത്താനും ഈ പദ്ധതി കുട്ടികളെ സഹായിക്കുന്നു.
=== ജൈവ വൈവിധ്യ പാർക്ക് === സ്കൂളിലും പരിസരത്തുമുള്ള ചെടികളുടെ പേരുകൾ കണ്ടുപിടിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാർക്ക് നിർമ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഔഷധസസ്യത്തോട്ടവും ജന്മദിന ഉദ്യാനവും തയ്യാറാക്കി. മാലിന്യ സംസ്ക്കരണ പ്ളാന്റ് നിർമ്മിക്കുന്നതിനുള്ള പദ്ധതിയും മഴവെള്ളസംഭരണിയും നിർമ്മിക്കുന്നതിനുള്ള രൂപരേഖയും ഇതോടൊപ്പവും തയ്യാറാക്കുന്നു.