വൈറസിന്റെ ദുരിതം കണ്ടാൽ
ഞെട്ടി തെറിക്കും ലോകം
നശ്വര ഭൂമിയിൽ ശാശ്വതമാം
മരണം വിതയ്ക്കാൻ വന്നു .
സമ്പത്തിന്റെ കൊമ്പത്തുള്ള
രാജ്യങ്ങൾ ജീവനുവേണ്ടി പായുന്നു
ചെറുതും വലുതും നോക്കാതെ
കൊറോണ വൈറസ് ഓടുന്നു
ഓടി ഓടി കയറുന്നു .
അതിനാൽ എന്റെ കൂട്ടരേ
പാലിക്കാം നമുക്ക് ജാഗ്രത
ഓടിക്കമീ ഭീകരനെ
പ്രാർത്ഥിക്കാം നമ്മുടെ രക്ഷയ്ക്ക്
പ്രതീക്ഷിക്കാം ജന കൂട്ടായ്‌മ .