എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു മഹാമാരി

നവയുഗത്തിൻ നാശത്തിനായി
കോറോണയെന്നൊരു മഹാമാരി
പ്രായഭേദമെന്യെ മനുഷ്യരാശിയെ
കാർന്നുതിന്നാൻ വന്ന മഹാമാരി

ചൈനയെന്നൊരു രാജ്യത്തിൽ നിന്നും
ലോകരാജ്യങ്ങളെ മുഴുവനായും
കാർന്നുതിന്നാൻ വന്ന മഹാമാരി

അമ്മതൻ മടിത്തട്ടിൽ ഉറങ്ങുന്ന
കുഞ്ഞിനെപ്പോലും വിഴുങ്ങുന്ന മഹാമാരി
ലോകം വിറയ്ക്കുന്നു ഈ മഹാരോഗത്താൽ
ഇനിയെന്തുചെയ്യും ഇനിയെന്തുചെയ്യും

ശീലിക്കാം നമുക്കു പുതിയരീതികൾ
ശീലിക്കാം ശുചിത്വം ദിനചര്യയിൽ
പാലിക്കാം അകലം മനുഷ്യർ തമ്മിൽ
അടുക്കാം മനുഷ്യമനസ്സുകൾ തമ്മിൽ

ഒറ്റക്കെട്ടായി നമുക്ക് നിൽക്കാം
'ബ്രേക്ക് ദി ചെയ്ൻ' എന്ന സംരഭത്താൽ
നമുക്കു തോൽപിക്കാം ഈ മഹാരോഗത്തെ
നമുക്കു തുടങ്ങാം ഒരു പുതുജീവിതം .


സരിക എസ്
9 B എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത