എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ വ്യഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടന്റെ വ്യഥ
ഉണ്ണിക്കുട്ടന്റെ അച്ചനും അമ്മയും നല്ല കൃഷിക്കാരായിരുന്നു.കൃഷിയിൽ നിന്നുള്ളവരുമാനം കൊണ്ടാണ് അവർ ജീവിച്ചു കൊണ്ടിരുന്നത് പെട്ടെന്നാണ് നാട്ടിൽ കൊറോണയെന്ന മഹാമാരി പടർന്നു പിടിച്ചത്. ആർക്കും എവിടെയും പോകാൻ പാടില്ല വീട്ടിൽ തന്നെയിരിക്കണം.

രാജ്യം ലോക്ക് ഡൗൺ ആണുപോൽ അതുകൊണ്ട് തന്നെ ഉണ്ണിക്കുട്ടന് സ്കൂളിൽ പോകാനോ പരീക്ഷയെഴുതാനോ സാധിച്ചില്ല. അച്ചനും അമ്മയ്ക്കും കൃഷിയിടങ്ങളിൽ പോകാനും ശ്രദ്ധിക്കാനും കഴിഞ്ഞില്ല. അതു കാരണം കൃഷി എല്ലാം നശിച്ചു പോയി ഒപ്പം ഉണ്ണിക്കുട്ടന്റെയും കൊച്ചനുജത്തിയുടെയും പുത്തൻ പ്രതീക്ഷകളും..... വിഷുവിന്റെ പുത്തനുടുപ്പും പടക്കങ്ങളും ഇല്ലാതായിഅതോടൊപ്പം ജീവിത പ്രയാസങ്ങളും ..ഉണ്ണിക്കുട്ടൻ വീട്ടിൽ തന്നെയിരിപ്പായി

ഈ കൊറോണയെ ശപിച്ചു കൊണ്ട് ...
സൂര്യദേവ്
3 എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ