കൊറോണ കൊറോണ കൊറോണ
നാട്ടിലും വീട്ടിലും ലോകമാകെയും കൊറോണ
ചൈനയിലെ വുഹാനിൽ
നിന്നും ഉൽഭവിച്ച കൊറോണ
നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം
നാട്ടിൽ നിന്നകറ്റിടാം
ലോകം മുഴുവൻ പടർന്ന
ഈ മഹാമാരിയെ
വേരോടെ പിഴുതിടാൻ
കൈകൾ നന്നായി കഴുകിടാം
വീട്ടിൽ ഒതുങ്ങി കഴിഞ്ഞിടാം
പനിയും ചുമയും തൊണ്ടവേദനയും ഉണ്ടെന്നാൽ
മടിയില്ലാതെ ആതുരാലയത്തിൽ
ചെന്നിടാം നാടിനെ രക്ഷിച്ചിടാം