എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ മിന്നുവും പട്ടിക്കുട്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നുവും പട്ടിക്കുട്ടനും
 ഒരിടത്തൊരിടത്തു  ഒരു താഴ്‌വരയിൽ ഒരു കുടുംബം താമസിച്ചിരുന്നു . ആ കുടുംബത്തിൽ ഒരു കുഞ്ഞുമോൾ ഉണ്ടായിരുന്നു . അതാണ് മിന്നുമോൾ . അവൾ നല്ലവളും സത്യസന്ധതയുമുള്ളവളായിരുന്നു . ഒരു ദിവസം അവളും വീട്ടുകാരും കൂടി അടുത്തുള്ള കാട്ടിലേക്ക് യാത്ര പോയി . മിന്നുമോൾ കാട്ടിലെ രസനീയമായ കാഴ്‌ചകൾകണ്ടു ആസ്വദിച്ചു പോകുകയായിരുന്നു . പെട്ടെന്നാണ്‌ മിന്നുമോൾ ആ കാഴ്ച്ച കണ്ടത്. ഒരു മരത്തിന്റെ ചുവട്ടിൽ ഒരു പട്ടിക്കുട്ടൻക്ഷീണിച്ചു അവശനായി കിടക്കുന്നു . അതുകണ്ടു മിന്നുമോൾക്കു സങ്കടമായി. അവൾ ഉടനെ അച്ഛനോട് കാർ നിർത്താൻ പറഞ്ഞു . കാർ നിറുത്തിയ ഉടനെ അവൾ പുറത്തേക്ക് ഇറങ്ങി , പട്ടിക്കുട്ടന്റെ അടുത്തേക്ക് ഓടിച്ചെന്നു . തുടർന്ന് അവൾ അവളുടെ ബാഗിൽ ഉണ്ടായിരുന്ന പാലും , കുറച്ചു ഭക്ഷണവും പട്ടിക്കുട്ടന് നൽകി . പട്ടിക്കുട്ടൻ സന്തോഷത്തോടെ അതെല്ലാം കഴിച്ചു . അങ്ങനെ അവന്റെ ക്ഷീണമൊക്കെ   മാറി. പട്ടിക്കുട്ടൻ വാലാട്ടി മിന്നുമോളോട് നന്ദി പറഞ്ഞു . മിന്നുമോൾ പട്ടിക്കുട്ടന് റ്റാറ്റാ പറഞ്ഞു യാത്ര തുടർന്നു. പെട്ടെന്ന് കാറിന്റെ ടയർ പഞ്ചറായി . അങ്ങനെ മിന്നുമോളും അമ്മയും അച്ഛനും കൂടി നടന്നു. യാത്ര തുടർന്നു . പെട്ടെന്ന് ഒരു പാമ്പ് അവരുടെ മുന്നിലേക്ക്‌ ഫണം വിടർത്തി വന്നു . മിന്നുമോളുടെ നേരെയാണ്  പാമ്പ് വന്നത് . അതു കണ്ട എല്ലാവരും പേടിച്ചു വിറച്ചു. 
 ഇതൊക്കെ മിന്നുമോൾ സഹായിച്ച പട്ടിക്കുട്ടൻ കാണുന്നുണ്ടായിരുന്നു . അവൻ വേഗം മിന്നുമോളുടെ മുന്നിലേക്കുചാടി വീണു . കുരച്ചുകൊണ്ട് പട്ടിക്കുട്ടൻ പാമ്പിനെ പേടിപ്പിച്ചോടിച്ചു .  ഇതുകണ്ടു എല്ലാവർക്കുംസന്തോഷമായി . മിന്നുമോൾ പട്ടിക്കുട്ടനെ  തന്റെ പട്ടിക്കുട്ടനായി കൊണ്ടുപ്പോയി വളർത്തി. അങ്ങനെ എല്ലാവരും സന്തോഷമായി ജീവിച്ചു .                                                                  
                        ഗുണപാഠം ;നാം സഹായിച്ചാൽ മറ്റുള്ളവരും നമ്മെ സഹായിക്കും
                     
 
നന്ദന എം ബി
4 എ എൻ .എൽ .പി .എസ് .പൂവത്തുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ