എൻ എസ് എസ് യു പി എസ് പൂവരണി/അക്ഷരവൃക്ഷം/സോപ്പാണ് താരം

Schoolwiki സംരംഭത്തിൽ നിന്ന്
സോപ്പാണ് താരം

പരീക്ഷക്കായി പഠിച്ചു ഞാൻ
പക്ഷെ പരീക്ഷയുണ്ടായില്ല
എന്നാലും സന്തോഷിക്കാനാവുന്നില്ല
എനിക്ക് ഒട്ടും ആവുന്നില്ല
ഭീതികൊണ്ട് വീട്ടിലിരിപ്പായി
അങ്ങോട്ട് ഇറങ്ങല്ലേ ഇങ്ങോട്ട് ഇറങ്ങല്ലേ
വീട്ടിൽ അച്ഛൻ അമ്മ മുത്തശ്ശൻ മുത്തശ്ശി
എല്ലാവരും ഉത്തരവിടുന്നു
കൊറോണയാണ് പോലും കൊറോണ
കൂട്ടുകാരെ കണ്ടില്ല കൂട്ടരോടൊപ്പം കളിചില്ല
കൊറോണയാണ് പോലും കൊറോണ
കൈ കൊടുക്കല്ലെ കെട്ടിപിടിക്കല്ലെ
കൈ കഴുകണം സോപ്പിട്ട് സോപ്പിട്ട്
മുഖം കഴുകണം സോപ്പിട്ട് സോപ്പിട്ട്
സോപ്പാണ് താരം സോപ്പാണ് താരം
പലപ്രാവിശ്യം കഴുകി കഴുകി
കൊറോണയെ നാം ഓടിക്കണം
വേഗം ഓടിക്കണം
എന്നിട്ട് എനിക്ക് കളിക്കണം
 കൂട്ടുകാരോടൊപ്പം കളിക്കണം

ഗൗതം കൃഷ്ണ
5 എ എൻ എസ് എസ് യു പി എസ് പൂവരണി
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത