എൻ എസ് എസ് ഗവ എൽ പി എസ് കറുകച്ചാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൻ എസ എസ പ്രസ്ഥാനത്തിന്റെ ആദ്യകാല വിദ്യാലയമാണിത്. ഇപ്പോൾ കറുകച്ചാൽ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഭാഗത്തായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് പിന്നീട് എൻ എസ എസ റബര് എസ്റ്റേറ്റിൽ രണ്ടു ഷെഡ്ഡുകൾ തയ്യാറാക്കി വിദ്യാലയ പ്രവർത്തനം ഇപ്പോൾ പ്രവർത്തിക്കുന്ന   ഭാഗത്തേക്ക്  മാറ്റി. കൊച്ചു സ്കൂൾ എന്ന ഓമനപേരിലാണ് എൻ എസ എസ ബോയ്സ് ഹൈസ്കൂൾ സ്ഥാപിതമായത് മുതൽ നമ്മുടെ വിദ്യാലയം അറിയപ്പെടുന്നത് പല പ്രമുഖരുടെയും ആദ്യ അക്ഷരം കുറിച്ച ഈ വിദ്യാലയ മുത്തശ്ശി  ൨൦൧൭യിൽ നൂറു വർഷങ്ങൾ പിന്നിട്ടത് സമുചിതമായി ആഘോഷിച്ചു മുറ്റത്തു പടർന്നു പന്തലിച്ച രണ്ടു നെല്ലി മരങ്ങളും അതിൽനിന്നു പൊഴിഞ്ഞ നെല്ലിക്കകളും ഇന്നും പലരുടെയും ഉറക്കം കെടുത്തുന്നുണ്ടത്രേ ഏതായാലും ആ നെല്ലികളൊക്കെ കാലയവനികയ്ക്കുള്ളിൽ മണ്മറഞ്ഞെങ്കിലും ആ സ്മരണ നിലനിർത്താൻ ഔർ നെല്ലി മരം ഇന്നും ആ പഴയ കുട്ടികളെയും കത്ത് നിലകൊള്ളുന്നു