എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/"കൊറോണ "- വിളിക്കാതെ വന്ന അതിഥിയോ?

Schoolwiki സംരംഭത്തിൽ നിന്ന്
"കൊറോണ "- വിളിക്കാതെ വന്ന അതിഥിയോ?

മനുഷ്യൻ സന്തോഷത്തിലും സമാധാനത്തിലും പണത്തിനോടുള്ള ആർത്തിയോടും കൂടി കഴിയുന്നു.രാവിലെ ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നതു വരെ പുതിയ സൗകര്യങ്ങളിലും സാങ്കേതിക വിദ്യകളിലും വീണു കൊണ്ടേയിരിക്കുന്നു. പലപ്പോഴും മനുഷ്യൻ അഹങ്കരിച്ചു. നമ്മളാണ് ഭൂമിയുടെ അവകാശികൾ... നമ്മളെമാത്രമാണ് ഭൂമിക്ക് ആവശ്യം.. എന്നൊക്കെ.. എന്നാൽ നാം മറന്നു പോയ ഒന്നുണ്ട്! പരിസ്ഥിതിയെ സംരക്ഷിക്കുക.. മറ്റു ജീവജാലങ്ങളെ സംരക്ഷിക്കുക.. നാം മറന്നു പോയൊരു കാര്യം കൂടിയുണ്ട് ! നാം പ്രകൃതിക്കായ് എന്താണ് ചെയ്യുന്നത് ? വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും വളരെ ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മളെന്ന ഒരു ചിന്തയുണ്ട്. എന്നാൽ സത്യാവസ്ഥ അതാണോ? ഒരിക്കൽ ഒരു വാർത്ത വരുന്നു, വിശാലമായി കിടക്കുന്ന ഈ ലോകത്തിലെ ഒരു രാജ്യത്ത് കൊറോണ വൈറസ് പടരുന്നെന്നും അത് അതിവേഗം ലോകം മുഴുവൻ പടരാൻ ശക്തിയുള്ളതാണെന്നും ലോകാരോഗ്യ സംഘടന അതിനെ കോവിഡ് -19 എന്ന പേരു നൽകി എന്നും! മനുഷ്യൻ അതിനെ ചെറുതായി കണ്ടു.അത് എൻ്റെ അടുത്തെത്തില്ലാ ...കാരണം വളരെ ദൂരത്തല്ലേ? എന്നാൽ ദിവസങ്ങൾക്കകം ഒരു രാജ്യം മുഴുവൻ ആ വൈറസിൻ്റെ പിടിയിലായി. ആയിരങ്ങൾ മരിച്ചുവീണു. ഒട്ടേറെ രാജ്യങ്ങളിൽ ക്ഷണിക്കാത്ത അതിഥിയായി അവൻ എത്തി. മരണസംഖ്യ ഉയരുന്നു. ആരോഗ്യ പ്രവർത്തകർ രപ്പകൽ വിശ്രമമില്ലാതെ ജീവനുകൾ രക്ഷിക്കാനായി നെട്ടോട്ടമോടുന്നു. രോഗികളെ രക്ഷിക്കുന്നതിനിടക്ക് പലരും സ്വയം രോഗികളായിക്കൊണ്ടിരിക്കുന്നു... കോവിഡ് കാലത്ത് നാം ഒരു കാര്യം മനസ്സിലാക്കി. മനുഷ്യരില്ലെങ്കിലും ഭൂമി നിലനിൽക്കും.കൊറോണ വിളിക്കാതെ വന്ന അതിഥിയല്ല.. നമ്മുടെ ജീവിത രീതിയിലൂടെ രൂപപ്പെട്ടതാണ്. ഇനിയെങ്കിലും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള വഴികളും ശീലിക്കാം. രാപ്പകൽ വിശ്രമമില്ലാതെ കുടുംബത്തെ പോലും കാണാതെ ഊണും ഉറക്കവും കളഞ്ഞ് ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആരോഗ്യ പ്രവർത്തകർ, പോലീസുകാർ തുടങ്ങിയവരെ നമുക്ക് നമിക്കാം.... നല്ലൊരു നാളെക്കായി പ്രാർത്ഥിക്കാം.. നല്ലൊരു ലോകത്തെ കാത്തിരിക്കാം...

ആര്യ. U
9 A എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം