എൻ എസ് എസ് എച്ച് എസ് , പാണാവളളി/അക്ഷരവൃക്ഷം/അനുഭവം തന്നെ ഗുരു

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവം തന്നെ ഗുരു


ഒരു രാജാവ് തൻറെ നായയോടൊപ്പം ഒരു തോണി യാത്ര  നടത്തി .ആ തോണിയിൽ മറ്റനേകം യാത്രികരും ദേശാടനം നടത്തുന്ന ഒരു സഞ്ചാരിയും  ഉണ്ടായിരുന്നു .ആ നായ ഒരിക്കലും ഒരു തോണിയിൽ യാത്ര ചെയ്തിട്ടില്ലാത്തതിനാൽ വല്ലാത്ത അസ്വസ്ഥത  യാത്രയിലുടനീളം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു .  അങ്ങോട്ടും ഇങ്ങോട്ടും  ഓടിയും ചാടിയും തന്റെ  വല്ലായ്മയും ,അസ്വസ്ഥതയും ആ നായ പ്രകടിപ്പിക്കുന്നതിൽ യാത്രികർക്കുംസ്വൈരക്കേട്‌  സൃഷ്ടിക്കുന്നന്നു  ണ്ടായിരുന്നു  .അവർ  അങ്ങോട്ടുമിങ്ങോട്ടും ഭയന്ന് ഓടുന്നതിനാൽ തോണി ഉലയുന്നുണ്ടായിരുന്നു .മുങ്ങൽ ഭീതിയിൽ യാത്രക്കാർ  പറയുന്നുണ്ടായിരുന്നു "നായയും മുങ്ങും ,നമ്മളും മുങ്ങും ......!!പക്ഷെ രാജാവിന്റെ ശാസനയെ വകവയ്ക്കാതെ ഓടിയും ,ചാടിയും നായഅതിന്റെ  സ്വഭാവം പ്രകടിപ്പിച്ചു കൊണ്ടിരുന്നു .തോണിയിലെ യാത്രികർക്കും സഹിക്കുന്നുണ്ടായിരുന്നില്ല .സഹി  കെട്ട യാത്രികരെക്കണ്ട അതിലൊരാൾ  രാജാവിന്റെ അടുക്കൽ ചെന്ന് പറഞ്ഞു “പ്രഭോ അങ്ങ് സമ്മതിക്കുകയാണെങ്കിൽ ഞാനീ നായയെ പൂച്ചയെ പോലെയാകാം .""ഹും !"രാജാവ് സമ്മതം മൂളി .   സഞ്ചാരി യാത്രികരിൽ നിന്നും രണ്ടാളുടെ സഹായത്തോടെ നായയെ പിടിച്ചു നദിയിലേക്ക് എറിഞ്ഞു .നായപ്രാണഭയത്താൽ വെള്ളത്തിൽ നീന്തി ധോണിയുടെ അടുത്തെത്തി അതിലേയ്ക് കയറുവാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു .  അതിനുശേഷം സഞ്ചാരി അതിന് വലിച്ചു തോണിയിലിട്ടു .  അപ്പോൾ ആ നായ ഒരു അസ്വസ്ഥത പ്രകടിപ്പിക്കാതെ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ഒരു മൂലയിൽ പോയി കിടന്നു .യാത്രക്കാരുടെ ഒപ്പം രാജാവിന് നായയുടെ മാറ്റത്തിൽ ആശ്ചര്യം തോന്നി ..... രാജാവ്സഹയാത്രികരോട്  പറഞ്ഞു"നോക്കു കുറച്ചുമുന്പുവരെ ഈ നായഎന്തൊരസ്വസ്ഥതയാണ് കാണിച്ചത് .  നമ്മളെയൊക്കെ എത്രമാത്രം ബുദ്ധിമുട്ടിച്ചു . ഇപ്പോൾ നോക്കു എത്ര ശാന്തനായി കിടക്കുന്നു ... ഇതുകേട്ട് സഞ്ചാരി പറഞ്ഞു "സ്വയം ബുദ്ധിമുട്ടും ദുഃഖവും ആപത്തും അനുഭവത്തിൽ വരാത്തിടത്തോളം മറ്റുള്ളവരുടെയും വികാരങ്ങൾ മനസ്സിലാക്കുന്ന ആർക്കും വീഴ്ച പറ്റും. ഞാൻ ഈ നായയെ പിടിച്ചു വെള്ളത്തിൽ ഇട്ടപ്പോൾ മാത്രമാണ് അതിന് വെള്ളത്തിൻറെ ശക്തിയും തോണിയുടെ ആവശ്യകതയും മനസ്സിലായത്...... പറഞ്ഞുവരുന്നത് എന്തെന്നുവെച്ചാൽ കൊറോണ രോഗത്തെക്കുറിച്ച് ഇത്രയും മുന്നറിയിപ്പുകളുംഅതുണ്ടാക്കാൻ പോകുന്ന പ്രയാസങ്ങളെ കുറിച്ചും ,   ലോകത്ത് പല രാജ്യങ്ങളിലെ അവസ്ഥകളെ കുറിച്ചും ,മരണത്തെ കുറിച്ചും ഒക്കെ ഗവൺ മെന്റുകളും , ആരോഗ്യ പ്രവർത്തകരും ,മാധ്യമങ്ങളും പറഞ്ഞും ,കാണിച്ചും , ബോധ്യ പ്പെടുത്തിയിട്ടും ,  അതൊന്നും കൂസാതെ വേണ്ടാത്ത പല പണിയും കാണിച്ചും ,പറഞ്ഞും  നടക്കുന്ന എല്ലാ ആളുകളെയും ,ഇറ്റലിയിലോ ,ചൈനയിലോ കൊണ്ടുപോയി വിടണം. ചികിത്സ കിട്ടാതെയും ,ഭക്ഷണം കിട്ടാതെയും , പുറത്തിറങ്ങാൻ പറ്റാതെയും  ,അവിടെ കിടന്ന് അവിടെകിടന്നു നരകിക്കുമ്പോൾ ,പിന്നെ ഇവർ ഇവിടെ വന്നാൽ   മിണ്ടാതെ ,ഉരിയാടാതെ, ഏതെങ്കിലും മൂലയിൽ ചുരുണ്ടു കൂടിക്കോളും ...<\p>

ആർഷ ഉമേഷ്
7 സി എൻ എസ് എസ് എച്ച് എസ് , പാണാവളളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ