എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ പ്രതിരോധമാണ് പ്രതിവിധി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധമാണ് പ്രതിവിധി



നീതിബോധമൊട്ടുമില്ലാതെ സർവരേം
കൊന്നൊടുക്കീടുമീ കൊറോണ തൻ മഹാമാരിയെ -
തുരത്തീടണം നാം തുരത്തീടണമൊരുമിച്ച്
ഭയപ്പെടേണ്ടതില്ല നാം തെല്ലൊട്ടുമേ -
കരുതലോടെ ഒരുമയോടെ നേരിടാമീ കൊറോണയെ

സമൂഹബന്ധുമിത്രകളത്രാദികളിൽ നിന്നും -
അകലമൊരുപാടു പാലിച്ചീടുക നാം
കൈകളിടവിട്ട് കഴുകി വൃത്തിയാക്കീടുക നാം
കഴിഞ്ഞീടുക സ്വഗൃഹത്തിലനുസരണയോടൊപ്പം - ആരോഗ്യവുമമൃതെന്നറിയുക നാം

കൊറോണയെ തുരത്തീടാൻ പ്രതിരോധമല്ലാ -
തൊരു പ്രതിവിധിയുമില്ലെന്നോർത്തീടുക നാം
പങ്കുചേർന്നിടാം നാടിനും ബ്രേക്ക് ദി ചെയിനുമൊപ്പ -
മഭിനന്ദനമറിയിച്ചിടാം സർക്കാരിനും പോലീസു -
മാരോഗ്യ പ്രവർത്തകർക്കുമൊരുപാട്

ഒരുമിച്ചീടുക നാം പ്രവർത്തിച്ചീടുക
വരുംകാലവുമൊരുപാടു പകലുകൾക്കുമായ്
തുരത്തീടാമിനിയുമിതുപോലൊരുപാട് മഹാവ്യാധിയേം



പൂജ ജയകുമാർ
6 A, എൻ. എസ്. എസ്. എച്ച്. എസ്. ഈര
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത