കൊറോണ

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ. ലോക ആരോഗ്യ സംഘടന ഈ വൈറസ് രോഗത്തിന് ഇട്ടിരിക്കുന്ന പേരാണ് കോവിഡ്- 19. ചൈനയിലെ വുഹാൻ പ്രവശ്യയിലാണ് ഈ രോഗം ആദ്യമായ് പൊട്ടിപ്പുറപ്പെട്ടത് . ലോകാരോഗ്യ സംഘടന ഈ രോഗത്തെ മഹാ മാരി യായി പ്രഖ്യാപിച്ചു. നോവൽ കൊറോണ വൈറസ് എന്നതിലെ നോവൽ അർത്ഥ മാക്കുന്നത് ന്യൂ എന്നാണ്. കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം ക്രൗൺ എന്നാണ്. ചൈനയിൽ പൊട്ടി പുറപ്പെട്ട ഈ രോഗം വളരെ പെട്ടെന്ന് തന്നെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ചൈനയിൽ മാത്രം ഈ രോഗം മൂലം ഏകദേശം 3000 പേർ മരണപ്പെട്ടു. ഇറ്റലിയിൽ ഇന്നു വരെ 5887 പേർ മരണപ്പെട്ടു. ഏപ്രിൽ 6 വരെ ലോകത്ത് 68205 പേർ മരണപ്പെട്ടു. 208 രാജ്യങ്ങളിൽ രോഗ ബാധ സ്ഥിരീകരിച്ചു. 1254856 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ച . ഇന്ത്യയിലും ഈ രോഗം പിടി മുറുക്കി ഇന്ത്യയിൽ ഇതുവരെ 108 പേർ മരണപ്പെട്ടു. ഈ രോഗം മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കാണ് പകരുന്നത്. അതിനാൽ സാമൂഹ്യ വ്യാപനം തടയുക എന്നതു മാത്രമേ ഇതിനു പ്രതിവിധി ഉള്ളു. കോവിഡ് - 19 എന്ന ഈ മഹാമാരി തടയുന്നതിനു വേണ്ടി ലോക രാജ്യങ്ങൾ എല്ലാം തന്നെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലും നമ്മുടെ പ്രധാനമന്ത്രി മാർച്ച് 24 അർദ്ധ രാത്രി മുതൽ മേയ് 3 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മൾ എല്ലാം ഒറ്റക്കെട്ടായി നിന്നാൽ മാത്ര മേ ഈ മഹാമാരി യെ ഈ ഭൂമുഖത്തുനിന്നും ഇല്ലാതാക്കാൻ സാധിക്കുള്ളൂ. ആയതിനാൽ ലോക് ഡൗൺ കാലത്ത് എല്ലാ ജനങ്ങളും വീട്ടിനുള്ളിൽ തന്നെ ഇരുന്ന് ഈ രോഗം പടർന്നു പിടിക്കാതിരി ക്കുവാൻ നോക്കുക അങ്ങനെ ഈ ഭൂമുഖ ത്ത് നിന്നു തന്നെ ഈ രോഗത്തെ നമുക്ക് തുടച്ചു നീക്കാം


സൂരജ് കൃഷ്ണ
5B എൻ എസ്സ് എസ്സ് ‍‍യൂ പി സ്കുൾ മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം