എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലക്കോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ‍ആലക്കോട് എൻ എസ്സ് എസ്സ് ഹയർ സെക്കണ്ടറി സ്കൂൾ.പി.ആർ.രാമവർമ്മരാജ 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1954 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്സ്ഥാപിതമായത്. കെ.കെ.കുട്ടപ്പൻനായർ സാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1959ൽ ഇതൊരു യു.പി. സ്കൂളായി. 1962 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ് പ്രധാന അദ്ധ്യാപകൻ സി.ആർ.പണിക്കർ സാർ ആയിരുന്നു.1974ൽ ശ്രീ.രാമവർമ്മരാജ ഈ വിദ്യാലയം എൻ എസ്സ് എസ്സ് ന് കൈമാറി.. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.