എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്/അക്ഷരവൃക്ഷം/വെെറസിൻ ചൂട്

Schoolwiki സംരംഭത്തിൽ നിന്ന്
വെെറസിൻ ചൂട്

അവിടെ പറയുന്നതിവിടെ-
 പറയുന്നതൊന്ന്
അവിടെ- കേൾക്കുന്നതിവിടെ-
കേൾക്കുന്നതൊന്ന്
അവിടെയും ഇവിടെയും ജാഗ്രതയോടൊപ്പം
പരിഭ്രാന്തിയും വന്നുദിക്കുന്നു
 
          ലോകരാജ്യങ്ങൾ എരിയുന്നു
          തീയിൽ പെട്ടപോൽ എരിയുന്നു
          വെെറസിൻ ചൂടിൽ എരിയുന്നു
           തീ പടരണ പോൽ പടരുന്നു

ഏവരും മുട്ടുമടുക്കുന്നു
കൊറോണയ്ക്കു മുന്നിൽ
പുതിയൊരു നാമം
 ലഭിച്ചതിങ്ങനെ
കൊവിഡ് 19-തെന്ന്
             
    എന്തിനേം ഏതിനേം
     തടുക്കുമെന്നുള്ളൊരാ-
     ഹംഭാവമിന്ന് -
      നിലംപരിശായി
    ശാസ്ത്രലോകം- വിറകൊള്ളുന്നുവെങ്കിലും
പരിശ്രമചൂടിലാണേവരും

മാനുജന്മാരെല്ലാം ഒന്നിച്ചു നിന്ന്
അതിജീവനത്തിന്റെ പാതയിലാ
കേരളനാടിന്ന് അഭിമാന -
പൂരിത താഴ്വരയിൽ
            
       ഓർക്കണം നാം നമ്മുടെ
       നാടിനേംനാട്ടാരേം
        ഓർക്കാതിരിക്കല്ലേ
        തള്ളിക്കളയല്ലേ...
 

അലീന ജോൺ
8 സി എൻ എസ് എസ് എച്ച് എസ് എസ് ആലക്കോട്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത