എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ ഭീകരത

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരത

കൊറോണ എന്നത് കേവലം ഒരു വൈറസ് എന്നതിനപ്പുറം ഈരേഴ് ലോകത്തെയും പിടിച്ചുകുലുക്കി മുൾമുനയിൽ നിർത്തുന്നു. ചൈനയിലെ വുഹാൻ നിന്നും പിറവിയെടുത്ത ഈ വൈറസ് കടലും കായലും പുഴയും താണ്ടി ലോകത്തിൻറെ മുക്കിലും മൂലയിലും കാട്ടുതീപോലെ പടർന്നു ഇരിക്കുന്നു. ഒരുപക്ഷേ നാം ചിന്തിച്ചതിലും അപ്പുറം കൊറോണ യെക്കുറിച്ച് നാം കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാരണം കൊറോണ അഥവാ കോവി‍ഡ് 19 എന്നാ ഓമനപ്പേരിൽ വിശേഷിപ്പിക്കുന്ന കൊറോണ വൈറസ് മറ്റ് വൈറസുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു രോഗിയിൽ നിന്ന് മാത്രമല്ല തുടങ്ങുന്ന ഒരു വ്യക്തിയിൽ നിന്നും തന്നെ ഇതിൻറെ വ്യാപനം തുടരുന്നു എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ നിമിഷം തോറും രോഗികളും മരണങ്ങളും പെരുകുന്ന അത്യപൂർവ്വമായ ഒരു രോഗം കൂടിയാണ്കൊറോണ. അതിലുപരി ഇത് ഏത് ശരീരത്തിലും നിഷ്പ്രയാസം കടന്നുകൂടാൻ സാധിക്കുന്നു. എന്നതിലുപരി പ്രതിരോധശേഷി അനുസരിച്ച് മരണംവരെ സംഭവിക്കുന്നു എന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. ഇനി ഒരു ചെറിയ കണക്ക് നോക്കാം നാം ഒന്നരലക്ഷത്തോളം കൊറോണാ മരണങ്ങൾക്ക് സാക്ഷ്യംവഹിച്ച ഇരിക്കുകയാണ്. അതിലും ഭീകരം എന്നത് 30 ലക്ഷത്തോളം മനുഷ്യർ ഇന്ന് വൈറസിന് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. വികസന രാജ്യമോ വികസിത രാജ്യം ഓ ഹിന്ദു രാജ്യം എന്നോ മുസ്ലിം രാഷ്ട്രം വന്നോ “വ്യത്യാസമില്ലാതെ കാളിയമർദ്ദനം ആടുമ്പോൾ അതിന് അതിർവരമ്പുകൾ നിർണ്ണയിക്കാൻ വൻ മതിലുകൾ പണിത് തട‍ഞ്ഞുനിർത്താനോ ഇന്ന് മനുഷ്യകുലത്തിന് സാധിക്കാതെ വന്നിരിക്കുന്നു. എത്രയായിരുന്നു . ഉത്സവങ്ങളും ആഘോഷങ്ങളും ആശംസകൾ മാത്രമായി പോകുമ്പോഴും പരീക്ഷകളും, ക്ലാസ്സുകളും ഓൺലൈനിലേക്ക് മാറുമ്പോൾ അഹങ്കാരവും പണക്കൊഴുപ്പും പഴിചാരി നമുക്ക് ആശ്വസിക്കാം എങ്കിലും നമുക്ക് അത് ജീവിക്കേണ്ടത് അത്യാവശ്യമാണ് . ഈ മഹാവിപത്തിനെ തുരത്തി ഓടിച്ചാൽ മതിയാവൂ അതിനായി കൈകൾ കഴുകിയും മുഖാവരണം ധരിച്ചും വീടുകളിൽ സുരക്ഷിതമായി ഇരുന്നു ഈ മഹാമാരിയെ തുരത്താം.

ആദ്യശ്രീ
5 എ എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം