എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/ മനസ്സ‍ുമനസ്സോടിണചേർന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സ‍ുമനസ്സോടിണചേർന്ന്

പ‍ുത‍ുതായി വന്നൊരതിഥിയാൽ ജീവിതം
ദ‍ുഷ്‍കരമായതറിഞ്ഞില്ലേ
ഈ വിര‍ുതത്തിയെ പേടിച്ച‍ു മാലോകർ
വീട്ടിന്ന‍ുള്ളിലിര‍ിപ്പല്ലേ
ആരാന‍ുമെങ്ങാന‍ുമൊന്നിച്ച‍ു ക‍ൂടിയാൽ
ഇവളോ കേറിപ്പിടിക‍ൂട‍ും
ഇവള‍ുടെ കൈകളിൽ എത്തിയോരിൽ ചിലർ
മ‍ൃത്യ‍ുവിൻ വായിൽ പതിച്ചില്ലേ
ലോകജനതയെ ഒന്നിച്ചൊട‍ുക്ക‍ുവാൻ
കെൽപ‍ുള്ള പ‍ൂതന ഇവളത്രേ
അന‍ുനിമിഷം കൊണ്ട‍ു പടര‍ുമീ വ്യാധിതൻ
നാമം കോവിഡ് 19 എന്നത്രേ
ഈ മഹാവ്യാധിയെ ചെറ‍ുത്ത‍ു തോൽപിക്ക‍ുവാൻ
ആത്മവിശ്വാസവ‍ും ഐക്യവ‍ും ശക്തിയ‍ും
നേട‍ുവാൻ നമ്മൾക്ക‍ു കഴിയട്ടെ
നാള‍ുകൾ കൊഴിയവെ ലോകചരിത്രത്തിന്നേട‍ുകൾ
ഇവള‍ുടെ തോൽവിതൻ കഥകൾ പറയട്ടെ
ഇണക്കവ‍ും പിണക്കവ‍ും മറന്ന്
മനസ്സ് മനസ്സോടിണ ചേർന്ന്
നമ്മൾ നേടിയ വിജയകഥ
കാലം പാടിപ്പ‍ുകഴ്ത്തട്ടെ
നാളെ കാലം പാടിപ്പ‍ുകഴ്ത്തട്ടെ
 

ദേവനാരായണൻ. വി
9 D എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത