എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പൂർവവിദ്യാർത്ഥി കൂട്ടായ്മ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

96 ഫാമിലി മീറ്റ് 2022

2022 മാർച്ച് 13 ഞായറാഴ്ച എൻ.ആർ പി.എം സ്കൂളിൽ 96 ബാച്ച് കുട്ടികൾ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പുത്തൻ തലമുറ മാതൃകയാക്കേണ്ട പ്രവർത്തനങ്ങളാണ് ഈ കൂട്ടായ്മസംഘടിപ്പിച്ചത് അവരുടെ ഗുരുക്കൻമാരുടെയെല്ലാം വീടുകൾ സന്ദർശിച്ച് അവരെ ക്ഷണിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.എച്ച്.എം മായ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. അവരുടെ ബാച്ചിലെ വിട്ടു പോയ കൂട്ടുകാരെയും അധ്യാപകരെയും അനുസ്മരിച്ച് പുഷ്പാർച്ചന നടത്തി.തങ്ങളോടൊപ്പം പഠിച്ച് ഇപ്പോൾ പല കാരണങ്ങളാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹപാഠികളെ സഹായിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ഇതിന്റെ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് ഉൾക്കടീച്ചർ നിർവഹിച്ചു.ഗുരുക്കൻമാരെ ആദരിച്ചു സ്കൂളിനും പഠനം ഉൾപ്പെടെയുള്ള പല മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർത്ഥികൾക്കും 96 കൂട്ടായ്മയിലെ അംഗങ്ങൾക്കും വിവിധ സംഭാവനകൾ നൽകി ആദരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് ഉച്ചഭക്ഷണം അതിനു ശേഷം കലാപരിപാടികളാൽ ഈ കുടുംബ സംഗമം ഉത്സവമാക്കി.