എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/എന്റെ കൊറോണേ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണേ


ലോകമെങ്ങും പിടിച്ചു കൂലുക്കിയ
കുറുമ്പനാണു നീ കുറുമ്പൻ
മനുഷ്യരെല്ലാം നിസ്സഹായരെന്ന്
നീ ഞങ്ങളെ ഓർമ്മിപ്പിച്ചു
പള്ളിയില്ല പള്ളിക്കൂമില്ല യാത്രയില്ലാ ഉത്സവങ്ങളും

ബന്ധനത്തിലാക്കൂവാൻ ലോക്ക്ഡൗണുമായിവിടെ
ഞങ്ങളെ തോൽപ്പിക്കുവാൻ
നിനക്കാകില്ലെന്റെ കൊറോണേ
മാസ്കുണ്ട്, സാനിറ്റൈസറുണ്ട്,ഹാൻഡ് വാഷുമുണ്ട്
അകന്നിരുന്ന് അടുത്തിരിക്കുന്നു ഞങ്ങൾ
പറയുന്നതെന്തും അനുസരിക്കുന്നു ഞങ്ങൾ
ഞങ്ങളെ തോൽപ്പിക്കുവാൻ
നിനക്കാകില്ലെന്റെ കൊറോണേ

ഐസൊലേഷനിലായ ജീവിതവുമായ്
ശുഭപ്രതീക്ഷയോടെ ഞങ്ങൾ വരുന്നു
കൂടുതൽ കരുത്തോടെ ജീവിതപ്രതീക്ഷയുമായ്
ഞങ്ങളെ തോൽപ്പിക്കുവാൻ
നിനക്കാകില്ലെന്റെ കൊറോണേ

മെഹ്‍ന
നാല് എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത