എൻ. എം. എൽ. പി. എസ്. വിലങ്ങറ/അക്ഷരവൃക്ഷം/സ്നേഹത്തോടെ ഉണ്ണികുട്ടന്

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തോടെ ഉണ്ണികുട്ടന്

അച്ഛനും അമ്മയും ഇല്ലാത്ത ഉണ്ണികുട്ടൻ അമമുമ്മയുടെയും അപ്പുപ്പന്റെയും കൂടെ ആണ് താമസിക്കുന്നത്. അപ്പുപ്പന് അവനെ ജീവൻ ആയിരുന്നു നാലാം ക്ലാസ്സിലെ മിടുക്കനായ കുട്ടിയ്യാണ് ഉണ്ണികുട്ടൻ. രാവിലെ മുതൽ വൈകുന്നേരം വരെ അപ്പുപ്പൻ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കാൻ പോകും അതുകഴിഞ്ഞാൽ രാത്രിയിൽ മീൻ പിടുതകാരുടെ കൂടെ പോകും ഇങ്ങനെ ജോലിചെയ്യുന്നത് ഉണ്ണികുട്ടനെ പഠിപ്പിച്ച് വല്ലിയാളാക്കാൻ ആണ് എന്ന് അപ്പുപ്പൻ എപ്പോയും പറയും .

ഒരു ദിവസം അപ്പുപ്പൻ പനിയും തൊണ്ടവേദനയും വന്നു. അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിൽ പോയി അപ്പുപ്പന് കൊറോണയാണെന്ന് ഡോക്ടർ പറഞ്ഞു. വീട്ടിൽ ആംബുലൻസ് വന്നു നിന്നു അമ്മുമ്മയോടും ഉണ്ണികുട്ടനോടും അപ്പുപ്പന്റെ രോഗവിവരം പറഞ്ഞു . സമ്പർക്കം മൂലം കൊറോണ പകരുന്നത്കൊണ്ട് അവരെ രണ്ടുപെരയും ഹോസ്പിറ്റലിൽ കൊണ്ട്പോയി അവരുടെ ഫലവും പോസിറ്റീവ് ആയിരുന്നു . ഉണ്ണികുട്ടനെ കാണാനാവാതെ ഹോസ്പിറ്റലിൽ ആയിരുന്ന അപ്പുപ്പൻ ഉണ്ണികുട്ടനെ കാണണം അവനെ പഠിപ്പിച്ചു വലുതാക്കണം എനിക്ക് ജോലിക്ക് പോകണം എന്ന് പറഞ്ഞു ബഹളം വെച്ചു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ അപ്പുപ്പന് ഹൃദയാഘാതം വന്നു മരിച്ചു. ഇതൊന്നും നേഴ്‌സും ഡോക്ടറും ഉണ്ണിക്കുട്ടനെ അറിയിച്ചില്ല അസുഖം മാറി പുറത്തുവന്നപ്പോൾ അവനോട് നേഴ്‌സ് അപ്പൂപ്പന്റെ വിവരം പറഞ്ഞു എന്തു ചെയ്യുമെന്നറിയാതെ അമ്മൂമ്മയും ഉണ്ണികുട്ടനും പൊട്ടിക്കരഞ്ഞു.


അലൻ
3 എ എൻ.എം.എൽ.പി.എസ്.വിലങ്ങറ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ