നന്മയുള്ള നാട്
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിടും
ഭയന്നിടില്ല നാം തകർത്തിടും നാം
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടെ സോപ്പു കൊണ്ട് കഴുകണം
തുമ്മിടുന്ന നേരമോ ചുമച്ചിടുന്ന നേരമോ
കൈകളാലോ തൂണികളാലോ മുഖം മറച്ചിടേണം
കൂട്ടമായി പൊതു സ്ഥലത്ത്
ഒന്നു ചേരൽ നിർത്തണം
രോഗമുളള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചു വെച്ചിട്ടില്ല നാം
രോഗലക്ഷണങ്ങൾ കാൺകിൽ ഹെൽപ്പ് ലൈനിൽ വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായ്
ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽ നിന്നും ആംബുലൻസും എത്തിടുന്നു ഹെൽപ്പിനായ്
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും
കൊറോണയെ തുരത്തി വിട്ട നാടുകാക്കും
നന്മയുള്ള മർത്ത്യരായ്